ല​ഹ​രി മ​രു​ന്നു​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യു​മാ​യി അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ
Thursday, December 1, 2022 6:48 AM IST
അ​നി​ൽ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി : ല​ഹ​രി​യി​ൽ മ​യ​ങ്ങു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​മൂ​ഹ​ത്തെ, വ​രാ​ൻ പോ​കു​ന്ന വ​ൻ വി​പ​ത്തി​നെ​തി​രെ ഉ​ണ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ൽ നി​ന്നും , ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നി​രാ​ശാ​ജ​ന​ക​മാ​യ വാ​ർ​ത്ത​ക​ളാ​ണ് പ​രി​പാ​ടി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഡി​സം​ബ​ർ ര​ണ്ട് രാ​ത്രി 8 മു​ത​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക്ക് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. പ്ര​മു​ഖ മോ​ട്ടി​വേ​ഷ​ണ​ൽ പ്ര​ഭാ​ഷ​ക​നും , സാ​മൂ​ഹ്യ മാ​ധ്യ​മ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ഡോ. ​ജൗ​ഹ​ർ മു​ന​വ്വ​ർ ’മാ​റു​ന്ന ലോ​കം , മ​യ​ങ്ങു​ന്ന മ​ക്ക​ൾ ’ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും , ഷാ​ർ​ജ അ​ൽ അ​സീ​സ് മ​സ്ജി​ദ് ഖ​ത്തീ​ബും , പ്ര​മു​ഖ പ്ര​ബോ​ധ​ക​നു​മാ​യ ഹു​സൈ​ൻ സ​ല​ഫി ’ ധാ​ർ​മ്മി​ക​ത​യു​ടെ വീ​ണ്ടെ​ടു​പ്പി​ന് ’ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും പ്ര​സം​ഗി​ക്കും.

കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യു​മാ​ണ് ഈ ​സ​മ്മേ​ള​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​സ്ലാ​ഹി സെ​ന്‍റ​ര് പ്ര​സി​ഡ​ന്‍റ് ഡോ.​ബ​ഷീ​ർ , സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ സൈ​ദു​ട്ടി, മ​ർ​ക്ക​സ് മാ​ലി​ക് ബി​ൻ അ​ന​സ് പ്രി​ൻ​സി​പ്പ​ൽ സാ​യി​ദ് അ​ൽ ഹി​ക​മി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.