യു​എ​ഇ ദേ​ശീ​യ ദി​നം: 51 മീ​റ്റ​ർ കേ​ക്ക് ത​യാ​റാ​ക്കി ആ​ഘോ​ഷം
Friday, December 2, 2022 3:00 PM IST
ഷാ​ർ​ജ: യു​എ​ഇ അ​മ്പ​ത്തൊ​ന്നാം ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ത്തി​ൽ ഭീ​മ​ൻ കേ​ക്കു​മാ​യി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്. 51 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് കേ​ക്ക് ത​യാ​റാ​ക്കി​യ​ത്.

ഷാ​ർ​ജ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ന്‍റെ ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഷാ​ർ​ജ രാ​ജ​കു​ടും​ബാം​ഗം ഷെ​യ്ഖ് അ​ബ്ദു​ൾ അ​സീ​സ് ഹു​മൈ​ദ് സ​ഖ​ർ അ​ൽ ഖാ​സി​മി​യും യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പോ​റ്റ​മ്മ നാ​ടെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന യു​എ​ഇ​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​ഘോ​ഷം ന​ട​ത്തി​യ​തെ​ന്ന് സ​ലാം പാ​പ്പി​നി​ശേ​രി വ്യ​ക്ത​മാ​ക്കി.

ച​ട​ങ്ങി​ൽ താ​മ​ദ് ഹ​മ​ദ് അ​ബു ഷി​ഹാ​ബ് (Member of The Federal National Council), അ​ലി സ​യി​ദ് അ​ൽ ഖാ​ബി (Ex Advisor To Executive Council Of Dubai), എ​ഞ്ചി​നീ​യ​ർ ആ​ലി​യ അ​ൽ​കാ​ന്തി (Acting Director Of Speakers Office Federal National Council), അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ അ​ൽ സു​ഐ​ദി, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.