ഡ​ഗ്ള​സ് ജോ​സ​ഫി​ന് കെ​എം​സി​സി അ​വാ​ർ​ഡ്
Wednesday, December 7, 2022 11:14 PM IST
ഫു​ജൈ​റ: യു​എ​ഇ ഫു​ജൈ​റ കെഎം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​ഭാ​വ​ന​ക്കു​ള്ള അ​വാ​ർ​ഡ് ഫു​ജൈ​റ ഒൗ​ർ ഓ​ണ്‍ ഇം​ഗ്ലീ​ഷ് സ്കൂ​ൾ കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡ​ഗ്ള​സ് ജോ​സ​ഫി​ന് ല​ഭി​ച്ചു. സി​ബി​എ​സ്ഇ ക​രി​യ​ർ കൗ​ണ്‍​സി​ല​ർ, ഭാ​ര​ത് സ​ഹോ​ദ​യ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍, എ​ഴു​ത്തു​കാ​ര​ൻ, മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​ർ, ക്വി​സ് മാ​സ്റ്റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഹി​സ് എ​മി​ന​ൻ​സ് ഷെ​യ്ക്ക് സ​യി​ദ് ബി​ൻ അ​ൽ ഷ​ർ​ക്കി (ചെ​യ​ർ​മാ​ൻ ചേ​ന്പ​ർ ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി) അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, ബി​ൻ സാ​യി​ദ് (ഫു​ജൈ​റ പോ​ലീ​സ്), താ​രി​ഖ് അ​ൽ ഹാ​നി (ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്), പു​ത്തൂ​ർ റ​ഹ്മാ​ൻ (പ്ര​സി​ഡ​ന്‍റ് യു​എ​ഇ കെ.​എം​സി​സി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.