കു​വൈറ്റിൽ മലയാളി അന്തരിച്ചു
Wednesday, March 15, 2023 8:23 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം മെ​മ്പ​ർ മു​ഹ​മ്മ​ദ് കു​ട്ടി പി​ലാ​ശേരി ( ഫൈ​സ​ൽ ) ജ​ഹ്‌​റ ഹോ​സ്പി​റ്റ​ലി​ൽ അന്തരിച്ചു.

അ​സു​ഖ​ബാ​ധ​യെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ജ​ഹ്‌​റ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ കു​വൈ​റ്റ് കെഎംസിസി സം​സ്ഥാ​ന-​ജി​ല്ലാ- മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന് വ​രു​ന്നു.
പി​താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​ള്ള​ക്കു​ട്ടി കു​ണ്ട​ത്തി​ൽ; മാ​താ​വ്: മ​റി​യ കു​ണ്ട​ത്തി​ൽ; ഭാ​ര്യ: ഫൗ​സി​യ; മ​ക്ക​ൾ: ഫാ​ത്തി​മ ഫി​ദ, മു​ഹ​മ്മ​ദ്‌ ത​സ്‌​നീം, മു​ഹ​മ്മ​ദ്‌ യാ​സീ​ൻ.