റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും
Wednesday, March 22, 2023 8:35 AM IST
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ത്ത​ര​വി​ട്ടു. ത​ട​വു​കാ​ർ​ക്ക് പു​തി​യ ജീ​വി​തം ആ​രം​ഭി​ക്കാ​നും കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​രാ​നും തെ​റ്റു​ക​ളി​ൽ​നി​ന്ന് തി​രി​ച്ചു​വ​രാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് മാ​പ്പ് ന​ൽ​കി​യ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മൂ​ഹ​ത്തി​ൽ ഉ​ത്ത​മ പൗ​ര​ൻ​മാ​രാ​യി ജീ​വി​ക്കാ​ൻ ജ​യി​ൽ​മോ​ച​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് ദു​ബാ​യ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജ​സ്റ്റി​സ് ഇ​സാം ഈ​സ അ​ൽ​ഹു​മ​യ​ദാ​ൻ പ​റ​ഞ്ഞു. എ​ല്ലാ വ​ർ​ഷ​വും റം​സാ​ൻ മാ​സ​ത്തി​ൽ യു​എ​ഇ​യി​ൽ ഒ​ട്ടേ​റെ ത​ട​വു​കാ​ർ​ക്ക് മോ​ച​നം ന​ൽ​കാ​റു​ണ്ട്.