ജി​മ്മി പോ​ൾ​സ​ണിനും ​കു​ടും​ബ​ത്തി​നും യാ​ത്രയ​യ​പ്പു ന​ൽ​കി
Wednesday, March 29, 2023 7:00 AM IST
റി​യാ​ദ്: ഇ​രു​പ​ത്തി ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ‌റായി പോ​വു​ന്ന പാ​ലാ എ​ക്സ് പാ​ട്രി​യേ​റ്റ് ഗ്രൂ​പ്പ് (PEG) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ​ജി​മ്മി പോ​ൾ​സ​ണിനും ​കു​ടും​ബ​ത്തി​നും പാ​ലാ എ​ക്സ് പാ​ട്രി​യേ​റ്റ് ഗ്രൂ​പ്പി​ന്‍റെ വ​ക​യാ​യി യാ​ത്രയ​യ​പ്പു ന​ൽ​കി.

ചെ​യ​ർ​മാ​ൻ ​ഡേ​വി​ഡ് ലൂ​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​നും പ്ര​സി​ഡ​ന്‍റ് ​ജെ​റി ജോ​സ​ഫും ​ചേ​ർ​ന്ന് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ പാ​ലാ പൊ​ന്നാ​ട അ​ണി​യി​ച്ചു. ചെ​യ​ർ​മാ​ൻ ഡേ​വി​ഡ് ലൂ​ക്ക്, ജെ​റി ജോ​സ​ഫ്, രാ​ജേ​ന്ദ്ര​ൻ മ​റ്റു ഭാ​ര​വാ​ഹി​കളായ ​ജോ​സ് അ​ന്ത്യാ​ളം, ബാ​ബു നാ​യ​ർ, ബോ​ണി ജോ​യ്, സാ​ബു പാ​ല​ക്കീ​ൽ, കു​ര്യാ​ച്ച​ൻ കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​യ ഡ​യാ​ന ബോ​ണി, നി​ഷ സാ​ബു, ജിം, ​ചാ​ക്കോ​ച്ച​ൻ, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​രും നാ​ട്ടി​ൽ നി​ന്ന് ലി​ന്റ​ൺ ജോ​സ​ഫ്, ജോ​ൺ​സ് കു​ര്യാ​ക്കോ​സ്, ലി​ൻ​സി ജോ​ൺ​സ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.