അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദിനത്തിൽ "ഹൃ​ദ​യ​പൂ​ര്‍​വം മാ​ലാ​ഖ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Friday, May 19, 2023 7:04 AM IST
ജഗത് കൃഷ്ണകുമാർ
മനാമ: കൊ​ല്ലം പ്ര​വാ​സി അസോസി​​യേ​ഷ​നും, കെപിഎ ഹോ​സ്പി​റ്റ​ൽ ചാ​രി​റ്റി വിംഗും സം​യു​ക്ത​മാ​യി അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദിനത്തിനോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്‌റ​നി​ലെ ന​ഴ്സു​മാ​ർ​ക്കാ​യി ഹൃ​ദ​യ​പൂ​ര്‍​വം മാ​ലാ​ഖ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​ഭ​വ​ക്കു​റി​പ്പ് മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം സ​മ്മാ​നം സൂ​സ​ൻ എ​ബ്ര​ഹാം (ബിഡിഎ​ഫ് ഹോ​സ്പി​റ്റ​ൽ), ര​ണ്ടാം സ​മ്മാ​നം ജി​ൻ​സി മ​ജു (ബി.​ഡിഎ​ഫ് ഹോ​സ്പി​റ്റ​ൽ). മൂ​ന്നാം സ​മ്മാ​നം ഷൈ​നി​മോ​ൾ സീ​ല​സ് ത​ങ്കം എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

ഒ​രു ന​ഴ്സ് എ​ന്ന നി​ല​യി​ൽ ഏ​തു ഘ​ട്ട​ത്തി​ലും ഏ​തു സ്ഥ​ല​ത്തും ക​ർ​ത്ത​വ്യബോ​ധം ഉ​ള്ള​വ​രാ​യി​രി​ക്ക​ണം, ഭൂ​മി​യി​ലെ മാ​ലാ​ഖ​മാ​ർ എ​ന്ന വി​ശേ​ഷ​ണം ഉ​ള്ള​വ​രാ​ണ്‌ ന​ഴ്സിം​ഗ് വി​ഭാ​ഗം എ​ന്ന​തി​ൽ ഊ​ന്നി മി​ക​ച്ച അ​നു​ഭ​വ​ക്കു​റി​പ്പു​ക​ളു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത് എ​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ അ​റി​യി​ച്ച കാ​ര്യ​വും , വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം മേയ് 19 നു ​ബി​എംസി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ വ​ച്ചു ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.