ഇ​റാ​ന്‍ എം​ബ​സി റി​യാ​ദി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Wednesday, June 7, 2023 11:20 AM IST
റി​യാ​ദ്: ഏ​ഴ് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​ന്‍ എം​ബ​സി റി​യാ​ദി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. സൗ​ദി​യി​ലെ പു​തി​യ ഇ​റാ​ന്‍ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ത​നാ​യ അ​ലി റി​ദ ഇ​നാ​യ​ത്തി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് ഇ​റാ​ന്‍ എം​ബ​സി വീ​ണ്ടും തു​റ​ന്ന​ത്.

ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബെ​യ്ജിം​ഗി​ല്‍ മാ​ർ​ച്ച് പ​ത്തി​ന് സം​ഘ​ടി​പ്പി​ച്ച ച​ര്‍​ച്ച​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വീ​ണ്ടും ഊ​ഷ്മ​ള​മാ​ക്കി‌​യ​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് എം​ബ​സി പ്ര​വ​ര്‍​ത്ത​നം പു​നഃ​രാ​രം​ഭി​ച്ച​ത്.