അ​ല്‍ മ​ക്തൂ​വി​നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ട് ദു​ബാ​യി
Thursday, June 8, 2023 12:18 PM IST
ദു​ബാ​യി: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യി ദു​ബായി വേ​ൾ​ഡ് സെ​ൻ​ട്ര​ൽ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ല്‍ മ​ക്തൂം അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ട് ദു​ബാ​യി.

2050-ൽ ​പ്ര​തി​വ​ര്‍​ഷം 25.5 കോ​ടി യാ​ത്ര​ക്കാ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലേ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

12,000 കോ​ടി ദി​ർ​ഹ​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇതിനായി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി​ക​സ​നം ന​ട​പ്പാ​ക്കു​ക.


പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളും ഫ്രീ​സോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​നാ​യി ന​ട​ത്തു​ന്ന​തെ​ന്ന് ദു​ബാ​യി സൗ​ത്ത് അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു.