ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് ‘പ്ര​ശ്ന​ക്കാ​ര​ൻ' ആ​കി​ല്ല
Thursday, June 8, 2023 1:04 PM IST
ദു​ബാ​യി: അ​റ​ബി​ക്ക​ട​ലി​ലെ അ​തി​തീ​വ്ര​ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ങ്കി​ലും യു​എ​ഇ​യി​ലും ഒ​മാ​നി​ലും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ബി​പ​ർ​ജോ​യ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഫ​ല​മാ​യി ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

എ​ന്നാ​ൽ, അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കാ​നി​ട​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. 2021-ൽ ​സ​മാ​ന​മാ​യ കാ​ലാ​വ​സ്ഥ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ച്ചി​രു​ന്നു.

ഉ​ഷ്ണ​മേ​ഖ​ലാ കൊ​ടു​ങ്കാ​റ്റ് ഒ​മാ​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളെ​യും ന​ശി​പ്പി​ച്ചി​രു​ന്നു. യു​എ​ഇ​യി​ലും ഇ​ത് നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു.