നബിദിനം: 28നു കുവൈറ്റിൽ പൊതുഅവധി
Wednesday, September 13, 2023 5:13 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: ന​ബി​ദി​നം പ്ര​മാ​ണി​ച്ച് 28ന് ​കുവൈറ്റിൽ പൊ​തുഅ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പൊ​തു സ്ഥാ​പ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​ദി​വ​സം അ​വ​ധി ആ​യി​രി​ക്കും. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള​വ പ്ര​വ​ർ​ത്തി​ക്കും.

അവധി ദിവസം വ്യാ​ഴാ​ഴ്ചയാ​യ​തി​നാ​ൽ വെ​ള്ളി, ശ​നി വാരാന്ത്യ ഒഴിവു ദിനങ്ങൾ കൂടി ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​കും ഓ​ഫീസു​ക​ളും മ​ന്ത്രാ​ല​യ​ങ്ങ​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക.