റി​യ​ൽ കേ​ര​ള എ​ഫ്സി ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Friday, September 15, 2023 3:52 PM IST
പി.കെ. സിറാജ്
ജി​ദ്ദ: ജി​ദ്ദ​യി​ൽ ന​ട​ക്കു​ന്ന സി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ എ ​ഡി​വി​ഷ​നി​ൽ മത്സരിക്കുന്ന റി​യ​ൽ കേ​ര​ള എ​ഫ്സി​യു​ടെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. പ്രി​ൻ​റ​ക്സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ജ​ഴ്സി പ്ര​കാ​ശ​നം മാ​നേ​ജ​ർ റ​ഹീം പ​ത്തു​ത​റ ആ​ണ് നി​ർ​വ​ഹി​ച്ച​ത്.

പ്രി​ൻ​റ​ക്സ് സാ​ര​ഥി​ക​ളാ​യ അ​സൈ​ൻ ഇ​ല്ലി​ക്ക​ൽ, അ​ല​വി​കു​ട്ടി, റി​യ​ൽ കേ​ര​ള ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ അ​റ​ഫാ​ത്ത്, ഫി​റോ​സ് ചെ​റു​കോ​ട്, ബാ​ബു യാ​ഹ്കൂ​ബ്, ഉ​നൈ​സ് ചെ​റു​കോ​ട്, സൈ​ഫു​ദ്ദീ​ൻ വാ​ഴ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ഈ ​മാ​സം 29 മു​ത​ലാ​ണ് സി​ഫ് ഫു​ട്ബാ​ൾ മ​ത്സ​രം തു​ട​ങ്ങു​ന്ന​ത്. ജി​ദ്ദ വ​സീ​രി​യ​യി​ലെ അ​ൽ ത​വൂം സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.