അ​ബു​ദാ​ബി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ കെ​എം​സി​സി മാ​ധ്യ​മ സെ​മി​നാ​ർ ഞാ​യറാഴ്ച
Saturday, September 16, 2023 2:53 PM IST
അ​നി​ല്‍ സി. ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: കാ​സ​ർ​ഗോ​ഡ് ജി​ല്ലാ കെ​എം​സി​സി മീ​ഡി​യ വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളി​ലെ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ഞാ​യറാഴ്ച എ​ട്ടി​ന് മ​ദീ​ന സാ​യി​ദ് സ്‌​മോ​ക്കി ക​ഫേ​യി​ല്‍ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റ​സാ​ക്ക് ഒ​രു​മ​ന​യൂ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ ഏ​ഴി​ന് അ​ബു​ദാ​ബി ഹു​ദൈ​രി​യാ​ത്ത് ബീ​ച്ചി​ൽ ജി​ല്ലാ കെ​എം​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന "ക​മ​നീ​യ​മെ​ൻ കാ​സ​ർ​ഗോ​ഡ്' ക​ലാ കാ​യി​ക മാ​മാ​ങ്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ർ.


മീ​ഡി​യ വിം​ഗ് യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഹാ​ഷിം ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എം​സി​സി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ അ​സീ​സ് കീ​ഴൂ​ർ, ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് മാ​ങ്ങാ​ട്, മീ​ഡി​യ വിം​ഗ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റാ​ഷി​ദ്‌ എ​ട​ത്തോ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ള്ള ഒ​റ്റ​തൈ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.