സൗദിയിൽ ലോറി മറിഞ്ഞ് തീപിടിച്ചു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
Sunday, September 17, 2023 1:16 PM IST
ജിദ്ദ: സൗദിയിലെ ഹൈവേയിൽ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് വേണു(54) ആണ് മരിച്ചത്.

വാണിജ്യ നഗരിയായ യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്‍റ് മിക്സചറുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി പൂർണമായും കത്തി നശിച്ചു.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.