ആ​ര്‍​എ​സ്‌​സി ഗ്ലോ​ബ​ല്‍ ബു​ക്ക് ടെ​സ്റ്റ് 2023: ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
Monday, September 18, 2023 3:56 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: രി​സാ​ല സ്റ്റ​ഡി സ​ര്‍​ക്കി​ള്‍ ഗ്ലോ​ബ​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ബു​ക്ക് ടെസ്റ്റി​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. പ്ര​വാ​ച​ക​രു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ അ​റി​യു​ക, പൊ​തു​ജ​ന​ങ്ങ​ളി​ലും വിദ്യാ​ര്‍​ഥി​ക​ളി​ലും ച​രി​ത്ര​വാ​യ​ന വ​ള​ര്‍​ത്തു​ക എ​ന്നി​വ​യി​ലാ​ണ്‌‌ ബുക്ക് ​ടെ​സ്റ്റ്‌ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്‌‌.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ര​ണ്ട്‌ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്‌ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​സ്ത​ക​ത്തോ​ടൊ​പ്പം പ്രസി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യാ​വ​ലി അ​നു​സ​രി​ച്ച് ഈ മാസം 14 മു​ത​ല്‍ ഒ​ക്ടോ​ബ​ർ 15 വ​രെ http: //www. booktest.rsconline.org/ എ​ന്ന വെ​ബി​ലൂ​ടെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് ഒ​ക്‌ടോ​ബ​ർ 20, 21ന് ​ന​ട​ക്കു​ന്ന ഫൈ​ന​ല്‍ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാം.

ഡോ. ​മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് ന​ഈ​മി അ​ൽ ബു​ഖാ​രി ര​ചി​ച്ച് ഐ ​പി ബി ​പ്ര​സി​ദ്ധീ​ക​രി​ച്ച "മു​ഹ​മ്മ​ദ് ന​ബി (സ്വ)' (​മ​ല​യാ​ളം), ‘ദി ​ഗൈ​ഡ് ഈ​സ് ബോ​ൺ' (ഇം​ഗ്ലീ​ഷ്) എ​ന്നീ പു​സ്ത​ക​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ബു​ക്ക് ​ടെ​സ്റ്റ് ന​ട​ക്കു​ന്ന​ത്‌.

ജി​സി​സി രാ​ജ്യ​ങ്ങ​ൾ​ക്ക്‌ പു​റ​മെ യൂ​റോ​പ്യ​ൻ, ആ​ഫ്രി​ക്ക​ൻ, നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഡി​ജി​റ്റ​ല്‍ സം​വി​ധാ​നം വ​ഴി​യും നേ​രി​ട്ടും ഒ​രു ല​ക്ഷം വാ​യ​ന​ക്കാ​രി​ലേ​ക്ക് ബു​ക്ക് ​ടെ​സ്റ്റ് സ​ന്ദേ​ശം എ​ത്തി​ക്കും.

പ്ര​പ​ഞ്ച​ത്തോ​ളം വി​ശാ​ല​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെയും ​ദ​യാ​വാ​യ്പി​ന്‍റെ​യും ഉജ്വ​ല​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ്ര​വാ​ച​ക ജീ​വി​തം അ​നു​രാ​ഗ​വും ആ​ർ​ദ്ര​ത​യും വ​ര​ണ്ടു തു​ട​ങ്ങി​യ പു​തു​കാ​ല​ത്ത് കൂ​ടു​ത​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് ബു​ക്‌​ടെ​സ്റ്റി​ലൂ​ടെ ക​ഴി​യു​ന്നു​വെ​ന്ന് രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

www.booktest.rsconline.org എ​ന്ന ലി​ങ്കി​ൽ ബു​ക്ക് ടെ​സ്റ്റി​ന് ര​ജി​സ്റ്റർ ചെ​യ്യാം.