കേ​ര "ഈ ​ഓ​ണം ന​ല്ലോ​ണം' സം​ഘ​ടി​പ്പി​ച്ചു
Thursday, September 21, 2023 11:52 AM IST
സലിം കോട്ടയിൽ
അ​ബ്ബാ​സി​യ: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ(​കേ​ര) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം "ഈ ​ഓ​ണം ന​ല്ലോ​ണം 2023' എ​ന്ന പേ​രി​ൽ അ​ബ്ബാ​സി​യി​ലു​ള്ള ഓ​ക്സ്ഫോ​ർ​ഡ് പാ​ക്കി​സ്ഥാ​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് (ഡോ​ക്ടേ​ഴ്സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് ) ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി കേ​ര പ്ര​സി​ഡ​ന്‍റ് കെ.​ഒ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ആ​ൻ​സ​ൻ പ​ത്രോ​സ് സ്വാ​ഗ​തം പ​റ​യു​ക​യും വ​നി​താ വേ​ദി ക​ൺ​വീ​ന​ർ ഡെ​യ്സി ബെ​ന്നി ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.കു​വൈ​റ്റി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ൻ, ബി​ജു, അ​നി​ൽ​കു​മാ​ർ, ജേ​ക്ക​ബ്, അ​നി​ൽ S.P, ലി​സ്റ്റി ആ​ൻ​സ​ൻ, നൈ​ജി​ൽ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് നാ​ട്ടി​ൽ നി​ന്ന് വ​ന്ന പി​ന്ന​ണി ഗാ​യ​ക​നാ​യ പ്ര​കാ​ശ് സാ​രം​ഗി​ന്‍റെ​യും ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ രാ​ജേ​ഷ് ക​ട​വ​ന്ത്ര​യു​ടെ​യും കു​വൈ​റ്റി​ലെ പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡ് ആ​യ ഡി​ലൈ​റ്റും കൂ​ടി അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും മി​മി​ക് ഷോ​യും ഉ​ണ്ടാ​യി​രു​ന്നു.ക​ലാ​സ​ദ​ൻ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ട്, തെ​യ്യം കൂ​ടാ​തെ കേ​ര കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.