സൗ​ദി‌യിൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് പ്ര​തി​ക്ക് മാ​പ്പ്
Tuesday, October 3, 2023 12:13 PM IST
റിയാദ്: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കെ പ്ര​തി​ക്ക് മാ​പ്പു ന​ല്‍​കി കൊ​ല്ല​പ്പെ​ട്ട സൗ​ദി യു​വാ​വി​ന്‍റെ പി​താ​വ്. ത​ബൂ​ക്കി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട സൗ​ദി യു​വാ​വി​ന്‍റെ പി​താ​വ് മു​തൈ​ര്‍ അ​ല്‍​ദ​യൂ​ഫി അ​ല്‍​അ​ത​വി​യാ​ണ് പ്ര​തി​ക്ക് മാ​പ്പ് ന​ല്‍​കി​യ​ത്.

മാ​പ്പ് ന​ല്‍​കു​ന്ന​തി​ന് പ​ക​ര​മാ​യി വ​ന്‍​തു​ക ദയാധ​നം ന​ല്‍​കാ​മെ​ന്ന പ്ര​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഓ​ഫ​റു​ക​ളും പ്ര​തി​ക്ക് മാ​പ്പ് ന​ല്‍​കാ​ന്‍ ന​ട​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളും നേ​ര​ത്തെ മു​തൈ​ര്‍ അ​ല്‍​അ​ത​വി നി​രാ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍, വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ അ​ദ്ദേ​ഹം തീ​രു​മാ​നം മാ​റ്റി. ത​ബൂ​ക്കി​ല്‍ അ​ഞ്ചു വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. മു​തൈ​ര്‍ അ​ല്‍​അ​ത​വി​യു​ടെ മ​ക​നും പ്ര​തി​യും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ മു​തൈ​റി​ന്‍റെ മ​ക​ന്‍ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​മ്പാ​യി ശാ​ന്തി​യും ദ​യ​യും ത​ന്‍റെ മ​ന​സി​ലേ​ക്ക് ദൈ​വം ചൊ​രി​യു​ക​യാ​യി​രു​ന്നെ​ന്നും ദൈ​വി​ക പ്രീ​തി മാ​ത്രം കാം​ക്ഷി​ച്ചാ​ണ് പ്ര​തി​ക്ക് മാ​പ്പു ന​ല്‍​കാ​ന്‍ ത​യാ​റാ​യ​തെ​ന്നും പി​താ​വ് പ്ര​തി​ക​രി​ച്ചു.