ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ​ക്ക്‌ ഇ​ന്ന് തി​ര​ശീ​ല വീ​ഴും
Saturday, November 25, 2023 2:56 PM IST
സേ​വ്യ​ർ കാ​വാ​ലം
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് സ​മാ​പി​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഡാ​ർ​സ​യി​റ്റ്‌ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളു​ക​ളി​ൽ ന​ട​ന്നു വ​രു​ന്ന കേ​ര​ള വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലാ മ​ത്സ​ര​ങ്ങ​ൽ ശ​നി​യാ​ഴ്ച സ​മാ​പി​ക്കും.

2015 മു​ത​ൽ കേ​ര​ള വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൽ​ക്ക്‌ ഒ​മാ​നി​ലെ പൊ​തു സ​മൂ​ഹ​ത്തി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്. ഈ ​വ​ർ​ഷം കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യി ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന​ത് 650ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളു​മാ​ണ്‌.മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നും പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വി​വി​ധ വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​മ​ത്സ​ര​ങ്ങ​ൽ രാ​ത്രി 11 വ​രെ​യാ​ണ് നീ​ണ്ടു​നി​ൽ​ക്കു​ന്ന​ത്.

സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച​യും വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് സ​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.