ജി​ദ്ദ കൊ​ട്ട​പ്പു​റം പ്ര​വാ​സി കൂ​ട്ടാ​യ്മയ്​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Sunday, November 26, 2023 12:05 PM IST
ജി​ദ്ദ: ജി​ദ്ദ​യി​ലെ കൊ​ട്ട​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി​ദ്ദ കൊ​ട്ട​പ്പു​റം പ്ര​വാ​സി കൂ​ട്ടാ​യ്മ (ജെ​കെ​പി​കെ) ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ജി​ദ്ദ​യി​ൽ എ​ത്തി​യ മു​ൻ ര​ക്ഷാ​ധി​കാ​രി പി.​വി. ന​ഹ്ദി ബാ​ബു, മു​ൻ പ്ര​സി​ഡ​ന്‍റ് പി.​വി. ല​ത്തീ​ഫ് എ​ന്നി​വ​ർ​ക്കാ​ണ് സ്വീ​ക​റ​ണം ന​ൽ​കി​യ​ത്. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​എം. മു​സ്ത​ഫ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് മു​സ്ത​ഫ പൂ​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ബു ഉ​ള്ളാ​ട​ൻ , അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ എം.​കെ, നൗ​ഷാ​ദ്.​പി.​വി, മു​ഹ​മ്മ​ദ് കു​ട്ടി ചോ​ല​യി​ൽ, അ​ബ്ദു​ൽ മ​ജീ​ദ് ടി.​പി (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഇ​സ്‌​ഹാ​ഖ്‌ .യു.​പി (പ്ര​സി.), മു​സ്ത​ഫ പൂ​ള​ക്ക​ൽ, സി​റാ​ജ്.​പി.​കെ, ഫാ​രി​സ് .ടി.​പി (വൈ.​പ്ര​സി.),

ജം​ഷീ​ദ്.​പി.​ടി (സെ​ക്ര​ട്ട​റി), അ​ബ്ദു​ൽ വ​ഹാ​ബ്.​എം.​കെ, മു​സ്ത​ഫ.​സി.​എം, ഉ​ബൈ​സ് ഉ​ള്ളാ​ട​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), സി​ദ്ധീ​ഖ് .കെ.​ടി (ട്ര​ഷ​റ​ർ), സ​ഫീ​ർ .പി.​വി (കോ​ഓ​ർ​ഡി​നേ​റ്റ​ർ).