അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് പു​തി​യ ബ്രാ​ഞ്ച് സ​നാ​യ്യ​യി​ൽ തു​ട​ങ്ങി
Friday, July 19, 2024 3:13 PM IST
ജി​ദ്ദ: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ൽ അ​ബീ​ർ എ​ക്‌​സ്‌​പ്ര​സ് ക്ലി​നി​ക് ജി​ദ്ദ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി ഫേ​സ് 4ൽ ​ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്ത് കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പു​തി​യ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളു​ടെ​യും സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മാ​ണ് പു​തി​യ ക്ലി​നി​ക് ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, യൂ​റോ​ള​ജി, ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ കെ​യ​ർ, ഇ​എ​ൻ​ടി, ഡെ​ർ​മ​റ്റോ​ള​ജി, ഒ​ഫ്‌​താ​ൽ​മോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ഷ്യ​ലി​റ്റി ക്ലി​നി​ക്കു​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക.




ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, ഡോ. ​ജം​ഷി​ത്ത് അ​ഹ​മ്മ​ദ്, ഡോ.​സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ്, ഡോ.​അ​ഫ്‌​സ​ർ ഇ​ഹ്‌​തി​ഷാം, ഡോ. ​ഇ​മ്രാ​ൻ, സ​ന്തോ​ഷ്, എ​ഞ്ചി​നി​യ​ർ ക​ലീം, ഡോ. ​ഇ​ബ്രാ​ഹിം ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളും ഡോ​ക്ട​ർ​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.