കു​വൈ​റ്റ് ഫ്ലാ​റ്റി​ലെ തീ​പി​ടി​ത്തം; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു
Monday, July 22, 2024 3:50 PM IST
കൊ​ച്ചി: കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ശ്വാ​സം​മു​ട്ടി മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ചു. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​വി​ലെ പ​ത്തോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. പി​ന്നീ​ട് സ്വ​ദേ​ശ​മാ​യ തി​രു​വ​ല്ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​പ​ടി​ഞ്ഞാ​റേ​ക്ക​ര മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലാ​ണ് സം​സ്കാ​രം. മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​വി​ൽ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.


കു​വൈ​റ്റ് അ​ബ്ബാ​സി​യ​യി​ലെ ഫ്ലാ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ എ​സി​യി​ൽ നി​ന്നു​യ​ർ​ന്ന വി​ഷ​പ്പു​ക ശ്വ​സി​ച്ച് മാ​ത്യു​സും കു​ടും​ബ​വും മ​രി​ച്ച​ത്. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സി​ൽ ടെ​ക്നി​ക്ക​ൽ എ​ഞ്ചി​നീ​യ​റാ​ണ് മാ​ത്യൂ​സ്.

ഭാ​ര്യ ലി​നി കു​വൈ​റ്റ്‌ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​ണ്. മ​ക​ൾ ഐ​റി​ൻ ഒ​മ്പ​താം ക്ലാ​സി​ലും മ​ക​ൻ ഐ​സ​ക് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​ണ്. ഒ​രു​ മാസ​ത്തെ അ​വ​ധി ക​ഴി​ഞ്ഞു കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരമാ​ണ് ഇ​വ​ർ കു​വൈ​റ്റി​ൽ എ​ത്തി​യ​ത്.