ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Thursday, July 25, 2024 1:23 PM IST
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്.

കെ​പി​എ ചാ​രി​റ്റി വിം​ഗി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ സ്‌​പോ​ൺ​സ​റു​ടെ കൈ​യി​ൽ നി​ന്നും കൈ​പ്പ​റ്റി​യ പാ​സ്പോ​ർ​ട്ടും നാ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള വി​മാ​ന​യാ​ത്ര ടി​ക്ക​റ്റും കൈ​മാ​റി.


ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ ന​വാ​സ് കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​നി​ൽ​കു​മാ​ർ, റി​ഫാ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് കു​മാ​ർ, ജ​മാ​ൽ കോ​യി​വി​ള, മ​ജു വ​ർ​ഗീ​സ്, സു​ബി​ൻ സു​നി​ൽ​കു​മാ​ർ, അ​ന​ന്തു, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.