ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ അ​നു​ശോ​ചിച്ചു
Thursday, August 1, 2024 6:39 AM IST
ജഗത് കെ.
മനാമ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ അ​നു​ശോ​ചിച്ചു. വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​ക​ളി​ല്‍ കഴിഞ്ഞദിവസം പു​ല​ര്‍​ച്ചെയു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നി​ര​വ​ധി ആ​ളു​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ദു​ര​ന്ത​ത്തി​ൽ സ​ർ​വ്വ​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ദു​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്നു.


മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി ഇ​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു.