ജ​ർ​മ​നി​യി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു
Tuesday, June 3, 2025 3:16 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ​യി​ലെ പാ​സൗ​വി​ൽ 265 ഗ്രാം ​മാ​ത്രം ഭാ​ര​മു​ള്ള ഒ​രു പെ​ൺ​കു​ഞ്ഞ് ജ​നി​ച്ചു. തേ​ർ​ഡ് ഓ​ർ​ഡ​ർ ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഗ​ർ​ഭാ​വ​സ്ഥ​യു​ടെ 26-ാം ആ​ഴ്ച​യി​ൽ സി​സേ​റി​യ​ൻ വ​ഴി​യാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​ത്.

പാ​സൗ ജി​ല്ല​യി​ൽ നി​ന്നു​ള്ള മേ​രി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ഈ ​അ​ത്ഭു​ത​ശി​ശു. ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​സം​തി​ക​യാ​തെ ജ​നി​ച്ച ഏ​റ്റ​വും ചെ​റി​യ ശി​ശു​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഈ ​കു​ട്ടി 14-ാം സ്ഥാ​ന​ത്താ​ണ്.


സാ​ധാ​ര​ണ​യാ​യി കു​ഞ്ഞു​ങ്ങ​ൾ മൂ​ന്ന് അ​ല്ലെ​ങ്കി​ൽ നാ​ല് കി​ലോ​ഗ്രാം ഭാ​ര​ത്തോ​ടെ​യാ​ണ് ജ​നി​ക്കു​ന്ന​ത്. മേ​രി ഒ​രു അ​ത്ഭു​ത​മാ​ണ്. കാ​ര​ണം കു​ട്ടി കൃ​ത​മാ‌​യ‌ി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ചീ​ഫ് ഫി​സി​ഷ്യ​ൻ മ​ത്തി​യാ​സ് കെ​ല്ല​ർ പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ ഭാ​രം ഇ​പ്പോ​ൾ നാ​ലി​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു​വെ​ന്നും ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണെ​ന്നും കെ​ല്ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.