റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. "കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ കുഞ്ചിസ് മോഡറേറ്ററായി. ഉമ്മുൽഹമാം ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ വിപീഷ് രാജ് പ്രബന്ധം അവതരിപ്പിച്ചു, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുസലാം, ആഷിക് എൻ.എസ്, മോഹനൻ മാധവൻ, സുധീൻ കുമാർ, അക്ബർ അലി, അനിൽ കുമാർ പുളിക്കേരിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഏരിയ രക്ഷാധികാരി സെക്രട്ടറി പി പി ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ സുരേഷ് പി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാം സ്വാഗതവും, വൈസ് ചെയർമാൻ അബ്ദുസലാം നന്ദിയും പറഞ്ഞു.കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് 22നാണ് ഏരിയ സമ്മേളനം അരങ്ങേറുക.