കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി കെ.​എം. സീ​തി സാ​ഹി​ബ്‌ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, September 23, 2025 3:41 PM IST
അബ്ദുല്ല നാലുപുരയിൽ
കു​വൈ​റ്റ് സി​റ്റി: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ മു​ൻ സ്പീ​ക്ക​ർ കെ.​എം. സീ​തി സാ​ഹി​ബി​ന്‍റെ പേ​രി​ൽ കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി ന​ൽ​കു​ന്ന ര​ണ്ടാ​മ​ത് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കു​വൈ​റ്റ് പൗ​ര​നാ​യ ഡോ. ​മു​സ്ത​ഫ സ​യ്യി​ദ് അ​ഹ്മ​ദ് അ​ൽ മൗ​സ​വി, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂ​ർ, ബി​സി​ന​സ് മേ​ഖ​ല​യി​ൽ പ്ര​വാ​സി മ​ല​യാ​ളി വ്യ​വ​സാ​യി സി​ഷോ​ർ മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.


ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നി​ന് ന​ട​ക്കു​ന്ന കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ര്‍ ജി​ല്ല സ​മ്മേ​ള​ന​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്ന് കു​വൈ​റ്റ് കെ​എം​സി​സി തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ​ലി ചെ​റു​തു​രു​ത്തി, ട്രെ​ഷ​റ​ർ അ​സീ​സ് പാ​ടൂ​ർ എ​ന്നി​വ​ർ വ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

">