പാലം ഇന്‍ഫന്‍റ് ജീസസ് പള്ളി പുനപ്രതിഷ്ഠ നടത്തി
Monday, October 8, 2018 8:03 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയുടെ പുതുക്കിപണിത ഗ്രോട്ടോയുടെയും ആശിർവാദ കർമം ഒക്ടോബർ ഏഴിന് ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.

തുടർന്നു നടന്ന ആഘോഷമായ ദിവ്യബലിയിൽ ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ എംഎസ്ടി, മുൻ വികാരി ഫാ. അനൂപ് നരിമറ്റത്തിൽ എന്നിവർ സഹകാർമികരായിരുന്നു.

വിശിഷ്ടാതിഥികൾക്ക് വികാരിയും കൈക്കാരനും ചേർന്ന് ഷാൾ അണിയിച്ചു. പള്ളിയിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ഇടവക വികാരി സ്വാഗതം ആശംസിച്ചു. കൺവീനർ സ്റ്റീഫൻ ഏബ്രഹാം ആച്ച് ബിഷപ്പിന് ബൊക്ക നൽകി. മതബോധനാധ്യാപകൻ റെജി തോമസ് നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്