ഫ്‌ളൈ വേള്‍ഡ് കുതിക്കുന്നു; ഓസ്‌ട്രേലിയന്‍ മലയാളികളുടെ അഭിനന്ദനങ്ങള്‍
Sunday, October 28, 2018 3:37 PM IST
മെല്‍ബണ്‍ : മലേഷ്യന്‍ എയര്‍ലൈന്‍സിന്റെയും എത്തിഹാദ് എയര്‍ലൈന്‍സിന്റെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയയിലെ ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് വിവിധ മേഖലകളിലെ പ്രഗത്ഭരെ കൂട്ടിചേര്‍ത്ത് പുതിയ ബിസിനസ് ഗാഥ രചിക്കുന്നു.

2012 ല്‍ ഓസ്‌ട്രേലിയായിലെ മെല്‍ബണില്‍ നിന്നും രണ്ട് ചെറുപ്പക്കാരുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ചെറിയ രീതിയില്‍ ആരംഭിച്ച സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന റോണി ജോസഫും പ്രിന്‍സ് എബ്രഹാമും ഓസ്‌ട്രേലിയായിലെ മലയാളി ബിസിനസ് രംഗത്ത് യുവ തുര്‍ക്കികള്‍ ആണ്. റോണി ജോസഫും, പ്രിന്‍സ് എബ്രഹാമും എയര്‍ ടിക്കറ്റ് രംഗത്തും ജോസ് ബേബി മണി ട്രാന്‍സ്ഫര്‍ മേഖലയിലും , ജോസ് ജോര്‍ജ് ഹോളി ഡേയ്‌സ് മേഖലകളിലും ജോബി ജോര്‍ജ് ഹോം ലോണ്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ തുടങ്ങിയ വിജയഗാഥ ഇപ്പോള്‍ ന്യൂസിലാന്‍ഡിലും ഇന്ത്യയിലും ബിസിനസ് രംഗത്ത് കുതിച്ച് ചാട്ടത്തിന് കളമൊരുക്കി. ഓസ്‌ട്രേലിയായിലെ മെല്‍ബണിലും ഗോള്‍ഡ് കോസ്റ്റിലും ബ്രിസ്‌ബെയ്‌നിലും, ന്യൂസിലാന്‍ഡിലും ഇന്ത്യയിലും വിവിധ ഓഫീസുകള്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നു. മാന്യമായ പെരുമാറ്റം, ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി, ആത്മാര്‍ത്ഥത, ഉത്തരവാദിത്വം ഇവ കൈമുതലായ പഞ്ചപാണ്ഡവര്‍ ഇന്ന് ഓസ്‌ട്രേലിയന്‍ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നു. വിവിധ എയര്‍ലൈനുകളുടെ അച്ചീവ്‌മെന്റ്‌സ് അവാര്‍ഡുകള്‍ നിരവധി തവണ വാരികൂട്ടിയ ഫ്‌ലൈ വേള്‍ഡ് ട്രാവല്‍സ് മിതമായ നിരക്കില്‍ ആണ് ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.

മണി ട്രാന്‍സ്ഫര്‍ രംഗത്ത് ഏറ്റവും ന്യൂതനമായ സാങ്കേതിക വിദ്യയുടെ (ആപ്പ്) രണ്ടാഴ്ച മുന്‍പ് ഗോള്‍ഡ് കോസ്റ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രിയും എംഎല്‍എയും ആയ മോന്‍സ് ജോസഫ് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചിരുന്നു. ഓസ്‌ട്രേലിയായില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസുകാരുടെ ഇടയില്‍ ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സിന്റെ സാരഥികള്‍ മാതൃകയാവുകയാണ്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍