ദ്വാരകയിൽ അയ്യപ്പപൂജ 25 ന്
Friday, November 23, 2018 12:46 AM IST
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യ പ്പപൂജ നവംബർ 25 ന് (ഞായർ) നടക്കും. ദ്വാരക സെക്ടർ 14, രാധികാ അപ്പാർട്ട്മെന്‍റിലെ ഡിഡിഎ പാർക്കിലാണ് ചടങ്ങുകൾ.

രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ പ്രഭാതപൂജ,
സഹസ്രനാമം ഉച്ചപൂജ തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരിക്കും. കെ.എ. നാരായണന്‍റെ ഭാഗവത പാരായണം, വിനോദ് കുമാറിന്‍റെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാർച്ചന, ശ്രീകൃഷ്ണ ഭജന സമിതിയുടെ ഭജന തുടങ്ങിയവ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കും. സെക്ടർ 13 ലെ നേതാജി സുഭാഷ് അ പ്പാർട്ട്മെന്‍റിലെ ശിവ മന്ദിറിൽ നിന്ന് വൈകിട്ട് 5 ന് ശോഭായാത്ര ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്