വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പ​ദ്ധ​തി ആ​രം​ഭി​ച്ചു
Friday, September 19, 2025 3:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച് സൊ​സൈ​റ്റി ഹൗ​സ് ഖാ​സ് വി​ദ്യാ​ർ​ഥി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി പു​തി‌​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഈ ​പ​രി​പാ​ടി സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ അ​യ​ന​ഗ​ർ മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്ക​പ്പെ​ടു​ന്ന​ത്.

ഈ ​പ​ദ്ധ​തി അ​ക്കാ​ദ​മി​ക് പ​ഠ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ മൂ​ല്യ​ങ്ങ​ളി​ൽ, ക​ഴി​വു​ക​ളി​ൽ, അ​വ​സ​ര​ങ്ങ​ളി​ൽ വ​ള​ർ​ത്തി, ആ​ത്മ​വി​ശ്വാ​സ​മു​ള്ള​തും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​തു​മാ​യ വ്യ​ക്തി​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.


അ​റി​വ്, വി​ഭ​വ​ങ്ങ​ൾ, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ പ​ങ്കു​വ​ച്ച് പ​ഠ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണ് ഈ ​ശ്ര​മം.

ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ഫാ. ​അ​ൻ​സ​ൽ ജോ​ൺ, ഷാ​ജി പോ​ൾ, സോ​ള​മോ​ൻ തോ​മ​സ്, കേ​ണ​ൽ നൈ​നാ​ൻ ജോ​സ​ഫ്, എ​ൻ.​വി. വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
">