ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമിയിൽ ആർട്ട് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആവിഷ്കാർ, ആർട്ടൈവൽ എന്നീ പേരുകളിൽ നടത്തിയ പരിപാടികളിൽ സിഎംഐ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ മുഖ്യാതിഥിയായിരുന്നു.
ആഘോഷത്തോടനുബന്ധിച്ച് ചിത്രരചന, നിറംകൊടുക്കൽ, ജലഛായം, പെൻസിൽ ഷേയ്ഡിംഗ്, പോട്ട് പെയിൻറിംഗ്, മെഹന്തി, ഗ്ലാസ് പെയിൻറിംഗ്, ക്ലേ മോഡലിംഗ്, ഫ്ളവർ അറേഞ്ച്മെൻറ് തുടങ്ങിയ മത്സരങ്ങളും നടന്നു. കൂടാതെ രംഗോലി, കൊളാഷ്, ഫേസ് പെയിൻറിംഗ്, ടിഷർട്ട് പെയിൻറിംഗ് തുടങ്ങിയവയും നടത്തി.