അങ്കമാലി അയൽക്കൂട്ടം വാർഷികവും ക്രിസ്മസും ആഘോഷിച്ചു
Friday, November 30, 2018 5:00 PM IST
ബ്രിസ്ബേൻ: അങ്കമാലി അയൽക്കൂട്ടത്തിന്‍റെ ആറാം വാർഷികാഘോഷവും ക്രിസ്മസ് ആഘോഷവും "ജിംഗിൾ ബെൽസ് 2018' എന്ന പേരിൽ സംഘടിപ്പിച്ചു.

വിവിധ കലാ പരിപാടികൾ, ക്രിസ്മസ് കരോൾ, ഗാനമേള, നാടൻ രീതിയിലുള്ള അങ്കമാലിക്കാരുടെ ക്രിസ്മസ് സദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലില്ലി തോമസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.സ്വരാജ് മാണിക്കത്താൻ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ജോളി കരുമത്തി മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡേവിഡ് ക്രിസ്മസ് സന്ദേശം നൽകി. പീറ്റർ തോമസ് നന്ദി പറഞ്ഞു.

ഷാജി തേക്കാനത്ത്, പോൾ അച്ചിനിമാടൻ, തോമസ് കാച്ചപ്പിള്ളി, ജോയി പടയാട്ടി, ജോബി മാഞ്ഞുരാൻ, സിജോ ജോസ്, ജോയി മൂലൻ, തങ്കച്ചൻ, ജോസ് പൈനാടത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോളി കരുമത്തി