സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; 600 രൂപ കുറഞ്ഞു
Thursday, October 23, 2025 10:43 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.