മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ മി​ഷ​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, December 20, 2018 9:33 PM IST
മെ​ൽ​ബ​ണ്‍: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ മെ​ൽ​ബ​ണ്‍ അ​തി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​കം ഡി​സം​ബ​ർ 2 ഞാ​യ​റാ​ഴ്ച സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച് ക്ല​യി​റ്റ​നി​ൽ വെ​ച്ച് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പി​താ​വി​ന്‍റെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക്നാ​നാ​യ മി​ഷ​ൻ ചാ​പ്ലി​ൻ ഫാ. ​തോ​മ​സ് കു​ന്പു​ക്ക​ൽ, പ്ര​ഥ​മ ചാ​പ്ലി​ൻ ഫാ. ​സ്റ്റീ​ഫ​ൻ ക​ണ്ടാ​ര​പ്പ​ള്ളി, ഫാ. ​ഷി​ബു എ​സ്എ​സി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ത്ത​പ്പെ​ട്ട പൊ​തു സ​മ്മേ​ള​ന​ത്തി​ലും ക​ലാ​പ​രി​പാ​ടി​ക​ളി​ലും മെ​ൽ​ബ​ണ്‍ സി​റോ​മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ബോ​സ്കോ പു​ത്തൂ​ർ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. ക്നാ​നാ​യ മി​ഷ​ന്‍റ വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളും കെ​സി​വൈ​എ​ല്ലും അ​ണി​യി​ച്ചൊ​രു​ക്കി​യ ക​ലാ​സ​ന്ധ്യ​യും ബീ​റ്റ്സ് ബൈ ​സെ​ന്‍റ് മേ​രീ​സി​ന്‍റെ ചെ​ണ്ട​മേ​ള​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണ​പ്പ​കി​ട്ടേ​കി.

ക്നാ​നാ​യ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും മ​റ്റു മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​ജ​യി​ക​ൾ​ക്ക് അ​ഭി. പി​താ​ക്കന്മാ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യ വൈ​ക ജോ ​മുരിയാന്മ്യാലില്‍, ശി​ഖ ജോ ​മുരിയാന്മ്യാലില്‍
ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി. സ്നേ​ഹ വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

കൈ​ക്കാ​ന്മാരാ​യ ബേ​ബി ക​രി​ശേ​രി​ക്ക​ൽ, ആ​ന്‍റ​ണി പ്ലാ​ക്കൂ​ട്ട​ത്തി​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ളാ​യ മെ​ൽ​ബ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ്, മെ​ൽ​ബ​ണ്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, കെ​സി​വൈ​എ​ൽ, മി​ഷ്യ​ൻ ലീ​ഗ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ചാ​പ്ലി​ൻ ഫാ. ​തോ​മ​സ് കു​ന്പു​ക്ക​ൽ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സോ​ള​മ​ൻ ജോ​ർ​ജ്