മെൽബണിൽ എന്‍റെ ഗ്രാമം ചാരിറ്റബിൾ സൊസൈറ്റി ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, December 26, 2018 7:45 PM IST
മെൽബൺ : കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന പാവപ്പെട്ടവർക്കും കൂട്ടിരിപ്പുകാർക്കുമായി എന്‍റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പ്രവർത്തനം മറ്റ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി എന്‍റെ ഗ്രാമം പ്രവർത്തകരുടെ കൂട്ടായ്മ മെൽബണിൽ ഒത്തുകൂടി.

മെൽബണിൽ നടന്ന കൂട്ടായ്മ വിറ്റൽസി കൗൺസിൽ ഡപ്യൂട്ടി മേയർ ടോം ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍റെ ഗ്രാമം ചെയർമാൻ സജി മുണ്ടയ്ക്കൽ നടത്തുന്ന പ്രവർത്തനങ്ങളെ നന്ദിയുടെ ജനംസ്മരിക്കുന്നതായും ഇതിനായി കാണിക്കുന്ന മനസാണ് പ്രധാനമെന്ന് വിവിധ സംഘടനാ പ്രതിനിധികൾ ‍യോഗത്തിൽ അഭിപ്രായപ്പെട്ടു.

ചെയർമാൻ സജി മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തമ്പി ചെമ്മനം (MAV), ജയ്സൺ മറ്റപ്പള്ളി (MMF), പ്രസാദ് ഫിലിപ്പ്, ബിജു സ്കറിയ (OICC ഗ്ലോബൽ കമ്മിറ്റി).വർഗീസ് പൈനാടത്ത് (ALFA), ബിനോയി ജോർജ് (എന്‍റെ കേരളം), തോമസ് ജേക്കബ് ( PMF), ഇക്ബാൽ (AMIA), ജോൺ പെരേര (മൈത്രി), കൃഷ്ണകുമാർ (SNM ) ബെന്നി കൊച്ചു മുട്ടം (DAC), അരുൺ രാജ് (SNGM )| സെബാസ്റ്റ്യൻ ജേക്കണ്ട് സ്വാഗതവും ചാക്കോ അരീക്കൽ നന്ദിയും പറഞ്ഞു. കോ- ഓർഡിനേറ്റർ മാരായ ബെന്നി ജോസഫ്, ജോജോ എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി. നിക്കു പൈനാടത്ത് അവതാരകയായിരുന്നു.