നൈസ് റോഡ് മുറിച്ചുകടന്ന് കാട്ടാനക്കൂട്ടം; ഭയന്നുവിറച്ച് യാത്രക്കാർ
Wednesday, January 9, 2019 9:53 PM IST
ബംഗളൂരു: രാത്രി റോഡ് മുറിച്ചുകടന്ന കാട്ടാനക്കൂട്ടം വാഹനയാത്രികരെ പരിഭ്രാന്തിയിലാഴ്ത്തി. കെങ്കേരിയിലെ നൈസ് ജംഗ്ഷനിൽ വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. ബന്നാർഘട്ടയിൽ നിന്ന് തമിഴ്നാട്ടിലെ വനമേഖലയിലേക്ക് പോയ കാട്ടാനക്കൂട്ടമാണ് നാട്ടുകാരെ വിറപ്പിച്ചത്. ജനവാസമേഖലയിൽ ആശയക്കുഴപ്പത്തിലായ ആനകൾ റോഡിൽ നിലയുറപ്പിച്ചതോടെ ഇന്നലെ പുലർച്ചെ വരെ റോഡിൽ ഗതാഗതം സ്തംഭിച്ചു.

ആനകൾ ഇപ്പോൾ ബിഎം കാവൽ സംരക്ഷിതവനമേഖലയിൽ തമ്പടിച്ചതായാണ് വനംവകുപ്പ് നല്കുന്ന വിവരം. ആനകൾക്ക് വഴിതെറ്റിയതാണെന്നും അവയുടെ ദേശാടന സമയത്ത് ഇങ്ങനെ പതിവാണെന്നും അവർ പറഞ്ഞു. ഇവയെ തിരികെ ബന്നാർഘട്ടയിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.