ന്യൂ​സി​ല​ൻ​ഡി​ൽ മരിച്ച അൻസിയുടെ വീട് മന്ത്രിമാർ സന്ദർശിച്ചു
Tuesday, March 19, 2019 4:02 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന്യൂ​സി​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​സ്ലിം പ​ള്ളി​യി​ൽ ആ​രാ​ധ​ന​ക്കി​ടെ ഉണ്ടായ ഭീകരാക്രമണത്തിൽ വെ​ടി​യേ​റ്റ് മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ൻ​സി​യു​ടെ കു​ടും​ബ​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യ എ.​സി.​മൊ​യ്തീ​ൻ, കെ.​ടി.​ജ​ലീ​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. അ​ൻ​സി​യു​ടെ മാ​താ​വ് റ​സി​യ, സ​ഹോ​ദ​ര​ൻ ആ​സി​ഫ് എ​ന്നി​വ​രെ മേ​ത്ത​ല ടി​ക​ഐ​സ് പു​ര​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ൽ എ​ത്തി സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി മൊ​യ്തീ​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പിച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ബാ​ങ്കി​ൽ​ നി​ന്നെ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ബാ​ധ്യ​ത​യെ​കു​റി​ച്ചും ആ​സി​ഫി​ന്‍റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ക്കുറിച്ചും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ മു​ന്പി​ൽ വി​വ​രം അ​വ​ത​രി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

തു​ട​ർ​ന്ന് മന്ത്രിമാർ യുവതിയുടെ ഭ​ർ​ത്താ​വ് അ​ബ്ദു​ൾ നാ​സ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. അ​ബ്ദു​ൾ ​നാ​സ​റി​ന്‍റെ പി​താ​വ് പൊ​ന്നാ​ത്ത് ഹം​സ, മാതാവ് സീ​ന​ത്ത് എ​ന്നി​വ​രെ​യും മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു. ഉ​ച്ച​യോ​ടെ​യാ​ണ് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഇ​രു​വീ​ടു​ക​ളി​ലും എ​ത്തി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച മ​ന്ത്രി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ല​ഭി​ക്കാ​വു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി.

ഒ​രു വ​ർ​ഷം മു​ന്പാ​ണ് ബിടെ​ക് ബുരുദധാരിയായ അ​ൻ​സി ഭ​ർ​ത്താ​വ് അ​ബ്ദു​ൾ​ നാ​സ​റി​നൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് പോ​യ​ത്. എംടെ​ക് പ​രീ​ക്ഷ ക​ഴി​ഞ്ഞ് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഫലം കാ​ത്തി​രി​ക്കു​ന്പോ​ഴാ​ണ് ദാരുണാന്ത്യമുണ്ടായത്. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി നാ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ടു​ത്ത ല​ക്ഷ​ങ്ങ​ളു​ടെ ബാ​ധ്യ​ത ഇ​രു കു​ടും​ബ​ങ്ങ​ൾ​ക്കും താ​ങ്ങാ​നാ​വാ​ത്ത​താ​ണ്.

മ​ന്ത്രി​മാ​രോ​ടൊ​പ്പം ക​യ്പ​മം​ഗ​ലം എം​എ​ൽ​എ ഇ.​ടി.​ടൈ​സ​ൻ മാ​സ്റ്റ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ എം​എ​ൽ​എ അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ജൈ​ത്ര​ൻ, എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദി​നി മോ​ഹ​ൻ, സി​പി​എം കൊ​ടു​ങ്ങ​ല്ലൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, സി​പി​ഐ മാ​ള ഏ​രി​യ സെ​ക്ര​ട്ട​റി എ​ൻ.​രാ​ജേ​ഷ്, സി​പി​ഐ നേ​താ​വ് കെ.​ജി.​ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.