രക്ഷയായത് ഫാൻ; മഴയില്‍ വീട് തകര്‍ന്ന് വീണു, വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, October 21, 2025 1:01 PM IST
പനങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് വീണെങ്കിലും വീട്ടുടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളം പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ നൂറ്കണ്ണിയില് കുഞ്ഞമ്മ കാര്‍ത്തികേയന്റെ വീടാണ് ഇന്നു പുലര്‍ച്ചെ 4.30 ഓടെ തകര്‍ന്ന് വീണത്. മകന് ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാന്‍ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം മാതാവ് വീട്ടിലുണ്ടായിരുന്നില്ല.