നാ​ൽ​പ​താം വെ​ള്ളി ആ​ച​ര​ണം ടൗണ്‍സ്‌വില്ലെയി​ൽ
Tuesday, April 9, 2019 8:49 PM IST
ടൗണ്‍സ്‌വില്ലെ: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​സ്മ​ര​ണ​യി​ൽ ടൗണ്‍സ്‌വില്ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യി​ൽ ഏ​പ്രി​ൽ 19നു ​നാ​ൽ​പ​താം വെ​ള്ളി ആ​ച​രി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ പ​ന്ത്ര​ണ്ട​ര​വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.​വൈ​കി​ട്ട് ആ​റി​ന് കു​രി​ശി​ന്‍റെ വ​ഴി. ടൗ​ണ്‍​സ്വി​ല്ലെ​യി​ലെ മാ​തൃ​ജ്യോ​തി​സി​ന്‍റെ അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​മ​ണി​ക്കൂ​ർ ആ​രാ​ധ​ന ന​ട​ക്കും.

ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണ​ത്തോ​ടു കൂ​ടി നാ​ൽ​പ​താം വെ​ള്ളി ആ​ചാ​ര​ണ​ത്തി​നു സ​മാ​പ​നം ആ​കും. കൈ​ക്കാ​രന്മാ​രാ​യ വി​നോ​ദ് കൊ​ല്ലം​കു​ളം, സാ​ബു, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു, ജി​ബി​ൻ, സി​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക്രി​സ്തു​വി​ന്‍റെ നാ​ൽ​പ​തു ദി​വ​സ​ത്തെ മ​രു​ഭൂ​മി​യി​ലെ ത​പ​സി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും ഓ​ർ​മ​യി​ൽ​നി​ന്നും പീ​ഡാ​നു​ഭ​വ​ത്തി​ന്‍റെ വാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന്‍റെ ഒ​രു​ക്ക​മാ​യു​ള്ള നാ​ൽ​പ​താം വെ​ള്ളി​യി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു ജോ​ബി​ച്ച​ൻ, ജോ​ബി ജോ​മ, വി​കാ​രി ഫാ ​മാ​ത്യു അ​രീ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: വി​നോ​ദ് കൊ​ല്ലം​കു​ളം