ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ മ​ൾ​ട്ടി ആ​ക്സി​ൽ ബ​സ് എ​റ​ണാ​കു​ള​ത്തേ​ക്ക്
Tuesday, May 14, 2019 11:02 PM IST
ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ ആ​ദ്യ വോ​ൾ​വോ മ​ൾ​ട്ടി ആ​ക്സി​ൽ സ്ലീ​പ്പ​ർ ബ​സ് ബം​ഗ​ളൂ​രു എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ക​ർ​ണാ​ട​ക ആ​ർ​ടി​സി അം​ബാ​രി ഡ്രീം​ക്ലാ​സ് ബ​സ് സേ​ലം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 1410 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​ടെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ൽ നി​ന്നും വെ​ബ്സൈ​റ്റി​ലൂ​ടെ​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.

രാ​ത്രി 9.32ന് ​ബം​ഗ​ളൂ​രു ശാ​ന്തി​ന​ഗ​ർ ടെ​ർ​മി​ന​ലി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് പി​റ്റേ​ന്ന് രാ​വി​ലെ 7.47ന് ​എ​റ​ണാ​കു​ള​ത്തെ​ത്തും. തി​രി​കെ രാ​ത്രി 9.01ന് ​എ​റ​ണാ​കു​ള​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് പി​റ്റേ​ന്ന് രാ​വി​ലെ 7.16ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

വൈ​കാ​തെ ത​ന്നെ തൃ​ശൂ​രി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും വോ​ൾ​വോ മ​ൾ​ട്ടി ആ​ക്സി​ൽ സ്ലീ​പ്പ​ർ ബ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ക​ർ​ണാ​ട​ക ആ​ർ​ടി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്.