ജസോല ഫാത്തിമ മാതാ ഫൊറോനാപ്പള്ളിലെ തിരുനാൾ സമാപിച്ചു
Sunday, May 19, 2019 9:32 PM IST
ജസോല /ന്യൂ ഡൽഹി : ജസോല ഫാത്തിമ മാതാ ഫൊറോനാപ്പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ ഫാത്തിമ മാതാവിന്റെ തിരുനാൾ സമാപിച്ചു ഫൊറോന വികാരി ഫാ. ജൂലിയസ് ജോബ് കൊടി ഉയർത്തി തിരുനാളിനു തുടക്കം കുറിച്ചു. സഹവികാരി ഫാ. ജോസഫ് ഡെന്നിസ് , കൈക്കാരന്മാർ ജോമോൻ സേവ്യർ, ടോണി ചാഴൂർ, പാരിഷ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
മേയ്‌ 10 മുതൽ 19 വരെയുള്ള തിരുനാൾ ദിവസങ്ങളിൽ ഫാ.പോൾ കൊടിയൻ, ഫാ. ആന്‍റണി ലാലു, ഫാ. ജിന്‍റോ. കെ. റ്റോം, മോൺ. ഫാ. ജോസ് വെട്ടിക്കൽ, ഫാ. സന്തോഷ്‌ , ഫാ. ജോമി വാഴക്കാല, ഫാ സാന്‍റോ പുതുമനകുന്നത്ത് തുടങ്ങിയവർ തിരുനാൾ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ചു.

സമാപന ദിവസമായ ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയ്ക്കുശേഷം സ്നേഹവിരുന്നും നൽകി.

തിരുനാളിനോട് അനുബന്ധിച്ച് കേരളത്തിൽ നിന്നും എയ്ഞ്ചൽ വോയിസ് ആമ്പല്ലൂർ ഫുൾ സെറ്റ് ബാൻഡ്മേളം വെള്ളി ശനി ഞായർ ദിവസങ്ങളിൽ നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്