എൻ. കുഞ്ചു നവതി ആഘോഷിച്ചു
Friday, June 14, 2019 7:12 PM IST
ന്യൂഡൽഹി : പ്രശസ്‌ത പത്ര പ്രവർത്തകനും എഴുത്തുകാരനുമായ എൻ. കുഞ്ചു നവതി ആഘോഷിച്ചു. മയൂർ വിഹാർ ഫേസ്-1 ലെ പോക്കറ്റ് ഒന്നിലുള്ള വസതിയിൽ അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കളാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്‌.

പങ്കെടുത്തവരെല്ലാം കുഞ്ചുവിന് സ്നേഹപൂക്കൾ സമ്മാനിച്ചു. മയൂർ ഇൻഫോ മെയിൽ എഡിറ്റർ ഗുപ്താജി പൊന്നാട അണിയിച്ചു. സി.കെ.പ്രിൻസ് വളവേലിൽ, ശാന്തകുമാർ , പി.എൻ.ഷാജി, മറ്റു നിരവധി മാധ്യമ പ്രവർത്തകർ, ശിൽപികൾ‌ തുടങ്ങിയവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.

1947 ൽ ഇന്ത്യൻ ആർമിയിൽ Trainer ആയി കയറിയ കുഞ്ചു ഫിറോസ്‌പുർ, ജബൽപൂർ, കിർകീ,പൂനാ ശ്രീനഗർ, ആഗ്ര, സിലിഗുരി എന്നിവിടങ്ങളിലുള്ള ആർമി ഓഫീസുകളിൽ ജോലി ചെയ്‌തു. സുബേദാർ മേജർ ആയിട്ടു വിരമിച്ചു. ഏതാണ്ട് 25 ഓളം ബുക്കുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.