മെൽബണ്‍ കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ ജൂലൈ 3 ന്
Saturday, June 29, 2019 3:50 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ മെൽബണ്‍ നോർത്ത് കത്തീഡ്രൽ ഇടവകയിലെ ദുക്റാന തിരുനാൾ എപ്പിംഗ് സെന്‍റ് ജോർജ് കാൽദീയൻ കാത്തലിക് ദേവാലയത്തിൽ ആഘോഷിക്കും. ജൂലൈ മൂന്നിന് (ബുധൻ) വൈകുന്നേരം 6.30 ന് തുടങ്ങുന്ന തിരുക്കർമങ്ങൾക്കും റാസ കുർബാനക്കും മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, മുൻ ചാപ്ലിൻ ഫാ. പീറ്റർ കാവുംപുറം എന്നിവർ സഹകാർമികരായിരിക്കും.

ദേവാലയത്തിന്‍റെ വിലാസം: 1 കൂപ്പർ സ്ട്രീറ്റ്, എപ്പിംഗ്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ