ബിഎംടിസിയുടെ വോൾവോ ബസുകൾ കർണാടക ആർടിസിക്ക്: പ്രതിഷേധം
Tuesday, July 2, 2019 8:53 AM IST
ബംഗളൂരു: ബിഎംടിസി എസി വോൾ‌വോ ബസുകൾ നിർത്തലാക്കി കർണാടക ആർടിസിക്ക് നല്കാനുള്ള തീരുമാനത്തിൽ പ്രതിഷേധമുയരുന്നു. നഷ്ടം മൂലമാണ് ഈ നടപടിയെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചത്. എന്നാൽ, ബംഗളൂരുവിലെ ആയിരത്തോളം ബിഎംടിസി വോൾവോ ബസുകൾ നിർത്തലാക്കുന്നത് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

നിലവിൽ വിമാനത്താവളത്തിലേക്കും വിവിധ ഐടി കമ്പനികളിലേക്കുമാണ് ബിഎംടിസിയുടെ എസി വോൾവോ ബസുകൾ കൂടുതൽ സർവീസുകളും നടത്തുന്നത്.