റ്റുവുന്പ കാത്തലിക് കമ്യൂണിറ്റിയിൽ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ
Saturday, July 6, 2019 3:57 PM IST
റ്റുവുന്പ: റ്റുവുന്പ സെന്‍റ് മേരീസ് കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്‍റെ സ്വർഗാരോപണ തിരുനാൾ ഓഗസ്റ്റ് 11 മുതൽ 18 വരെ ഹോളി നേയ്മ ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 11ന് (ഞായർ) വൈകുന്നേരം 5.15 ന് തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകർമം നടക്കും. തുടർന്നു പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന എന്നിവ നടക്കും.

18 ന് (ഞായർ) വൈകുന്നേരം 4 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ റവ. ഫാ. ഫ്രാൻസീസ് കോലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, സംഗീത സന്ധ്യ, നേർച്ച സദ്യ എന്നിവ നടക്കും.

തിരുനാളിനോടനുബന്ധിച്ച് ജൂലൈ 27, 28 (ശനി, ഞായർ) തീയതികളിൽ ഫാ. റോജൻ ജോർജ് നയിക്കുന്ന കുടുംബ നവീകരണ ധ്യാനം നടക്കും.

തിരുനാളിന്‍റെ വിജയത്തിനായി വികാരി ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി ഒരുക്കളാരംഭിച്ചു.

റിപ്പോർട്ട്: ജോളി കരുമത്തി