സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ രാ​മാ​യ​ണ മാ​സാ​ച​ര​ണം
Monday, July 22, 2019 9:55 PM IST
ബം​ഗ​ളൂ​രു: രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ർ​ക്കി​ട​കം ഒ​ന്നി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, വി​ശേ​ഷാ​ൽ അ​ർ​ച്ച​ന​ക​ൾ, രാ​മാ​യ​ണ പാ​രാ​യ​ണം എ​ന്നി​വ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ഗ​വ​തി സേ​വ, ദീ​പാ​രാ​ധ​ന തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും, ശ​നി​യാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം ഭ​ഗ​വ​തി സേ​വ​യും, ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും അ​ന്ന​ദാ​ന​വും ന​ട​ത്തും. പൂ​ജ​ക​ൾ​ക്ക് ശി​വ​രാ​മ​ൻ ന​ന്പൂ​തി​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക്ഷേ​ത്ര ക​ണ്‍​വീ​ന​ർ പി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജോ​യി​ൻ​റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ എ​സ്.​എ​സ്. വി​ശ്വ​നാ​ഥ​ൻ പി​ള്ള, ഒ.​കെ. മു​കു​ന്ദ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ പി​ള്ള, ടി. ​വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. പൂ​ജ​ക​ൾ ബു​ക്ക് ചെ​യ്യു​വാ​ൻ ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 9844082061, 9845480079