ഓ​ണാ​വ​ധി: ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റി​ല്ല; സ്പെ​ഷ​ൽ പ്ര​ഖ്യാ​പ​നം കാ​ത്ത് മ​ല​യാ​ളി​ക​ൾ
Thursday, July 25, 2019 8:45 PM IST
ബം​ഗ​ളൂ​രു: ഓ​ണാ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം തീ​ർ​ന്നു. സെ​പ്റ്റം​ബ​ർ 11നാ​ണ് തി​രു​വോ​ണം. ഇ​തി​നു തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സ​ങ്ങ​ളി​ലൊ​ന്നും ടി​ക്ക​റ്റു​ക​ൾ കി​ട്ടാ​നി​ല്ല. കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക​ൾ അ​വ​ധി​ക്ക് ഒ​രു​മാ​സം മു​ന്പ് മാ​ത്ര​മേ ബു​ക്കിം​ഗ് ആ​രം​ഭി​ക്കു​ക​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഓ​ണാ​വ​ധി​ക്ക് റെ​യി​ൽ​വേ കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ട്രെ​യി​നു​ക​ളി​ൽ ടി​ക്ക​റ്റു​ക​ൾ തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള, ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സു​ക​ളി​ൽ ബു​ക്കിം​ഗ് തി​ര​ക്ക് കൂ​ടു​മെ​ന്ന് ഉ​റ​പ്പാ​ണ്. തി​ര​ക്ക് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ഇ​രു​ആ​ർ​ടി​സി​ക​ളും സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​താ​ണ് ആ​ശ്വാ​സം.