"അധ്വാന വർഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണിസാർ സംസാരിക്കുന്നു' പുസ്തകം ഓസ്ട്രേലിയായിലും
Tuesday, July 30, 2019 8:21 PM IST
മെൽബൺ : പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം. മാണിയുടെ "അധ്വാന വർഗസിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും മാണി സാർ സംസാരിക്കുന്നു' എന്ന പുസ്തകങ്ങളുടെ പ്രകാശന കർമം തിരുവനന്തപുരത്ത് ജോസ്. കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു.

പുസ്തകത്തിന്‍റെ പ്രകാശനം പെരുമ്പടവം ശ്രീധരൻ ആദ്യ കോപ്പി ഡോ. എം.ടി. സുലേഖ ടീച്ചറിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. കുരിയാക്കോസ് കുമ്പളക്കുഴി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റോഷി അഗസ്റ്റ്യൻ എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, സഹായ ദാസ് നാടാർ, അഡ്വ. പ്രിൻസ് ലൂക്കോസ്, സി.ആർ. സുനു എന്നിവർ പ്രസംഗിച്ചു.

കേരളാ കോൺഗ്രസിന്‍റെ ചരിത്രത്തിലെ നാഴികകല്ലായ അധ്വാന വർഗസിദ്ധാന്തങ്ങളുടെ ചരിത്രം വളരെ ശ്രദ്ധേയമാണ്. ഈ വർഗ ബഹുജനപിന്തുണയുടെ സാഹിത്യരൂപേണയുള്ള പുസ്തകം സാധാരണക്കാരന്‍റെ ചരിത്രത്താളുകൾ വിളിച്ചോതുന്നതാണ്. ഈ പുസ്തകം ഓസ്ട്രേലിയായിൽ എത്തിച്ചു കൊടുക്കുമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയ ഘടകം അറിയിച്ചു. പുസ്തകം ആവശ്യമുള്ളവർ പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയയുടെ ഫെയ്സ് ബുക്ക് പേജിലോ താഴേ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയാ നേതാവ് സെബാസ്റ്റ്യൻ ജേക്കബ് അറിയിച്ചു.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ജേക്കബ് 0434 559 402, തോമസ് വാതപ്പള്ളി 0412 126 009, എബിൻ അപ്രേം മണിപ്പുഴ 0474 709 008 , ജിജോ കുഴികുളം 0424 342 372, ഡേവീസ് പാലാ 0452188200, അജേഷ് പോൾ 0470 478 539.

റിപ്പോർട്ട്: ജോസ് എം. ജോർജ്