പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 15 ന്
Wednesday, August 14, 2019 9:08 PM IST
ന്യൂ ഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വർഗാരോപണ തിരുനാളും ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 15ന് നടക്കും. രാവിലെ 8ന് ആഘോഷമായ വിശുദ്ധ കുർബാന. തുടർന്നു വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കും.

രാവിലെ 9.30ന് പാലം ഡിഎസ് വൈഎം സംഘടിപ്പിക്കുന്ന ഒമ്പതാമത് മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരം നടക്കും. ഫാ. ജിജു തുരുത്തിക്കര ക്വിസ് മാസ്റ്റർ ആയിരിക്കും. ഡൽഹിയിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 8000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 5000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3000 രൂപയും ട്രോഫിയും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്