പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനവും ആഘോഷിച്ചു.
Friday, August 16, 2019 9:36 PM IST
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ മാതാവിന്‍റെ സ്വർഗാരോപണ തിരുനാളും ഭാരതത്തിന്‍റെ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. ഓഗസ്റ്റ് 15 നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി . ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.

രാവിലെ 9.30ന് പാലം ഡിഎസ് വൈഎം സംഘടിപ്പിച്ച ഒമ്പതാമത് കാർഡിനൽ മാർ വർക്കി വിതയത്തിൽ മെമ്മോറിയൽ ബൈബിൾ ക്വിസ് മത്സരം നടന്നു. ഫാ. ജിജു തുരുത്തിക്കര ക്വിസ് മാസ്റ്റർ ആയിരുന്നു. ഡൽഹിയിലെ വിവിധ ഇടവകകളിൽ നിന്നുള്ള 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

മയൂർ വിഹാർ ഫേസ് 1 സെന്‍റ് മേരീസ് പള്ളി, ഒന്നാം സ്ഥാനവും അശോക് വിഹാർ സെന്‍റ് ജൂഡ് ഇടവക രണ്ടാം സ്ഥാനവും SHAHBAD സെന്‍റ് ALPHONSA ഇടവക മൂന്നാം സ്ഥാനവും നേടി. പാരീഷ് ഓഫ് ദി ഇയർ അവാർഡിനും അവർ അർഹരായി. സൂപ്പർ സിക്സ് റൗണ്ടിൽ എത്തിയ എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്